അബൂദബി: ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡൻറായി നിയോഗിക്കപ്പെട്ട ചരിത്ര മുഹൂർത്തത്തെ സ്മ രിച്ച് യു.എ.ഇ പതാകദിനം ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മന്ത്രാലയങ്ങൾ, സ്കൂളുകൾ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വാനിൽ ചതുർവർണ ശോഭ പരത്തി യു.എ.ഇ ദേശീയ ഗാനത്തിെൻറ പശ്ചാത്തലത്തിൽ പതാക ഉയർത്തി. യൂനിയൻ ഹൗസിൽ പതാക ഉയർത്തി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഘോഷത്തിന് തുടക്കമിട്ടു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പരിപാടിയിൽ പെങ്കടുത്തു. സമ്പൂർണമായി ഇമറാത്തികളാൽ നിർമിക്കപ്പെട്ട പ്രഥമ കൃത്രിമോപഗ്രഹം വിക്ഷേപിച്ചതിെൻറ ആഘോഷങ്ങൾക്ക് ശേഷം മറ്റൊരു പ്രധാന ദേശീയ സന്ദർഭത്തെ നാം ആഘോഷിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ഇൗ ദിവസം നമ്മൾ രാഷ്ട്രത്തിെൻറ പരമാധികാരത്തിന് വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളെ സ്മരിക്കുന്നു.
നീതിയെ പ്രതിരോധിച്ചുകൊണ്ട് അടർക്കളത്തിൽ ശക്തമായി നിലയുറപ്പിച്ച നമ്മുടെ ധീരരായ സൈനികർക്ക് ആദരവർപ്പിക്കുന്നു. നമ്മുടെ പതാകയെ സംരക്ഷിക്കാനും ആദരിക്കാനും എല്ലാ മേഖലകളിലും അത് ഉന്നതിയിൽ പറക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്യുന്നുവെന്നും 1600 വിദ്യാർഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. യു.എ.ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടന സംഘമായ അൽ ഫുർസാൻ യൂനിയൻ ഹൗസിന് മുകളിലെ ആകാശത്ത് യു.എ.ഇ പതാകയുടെ നിറങ്ങളായ പച്ച, വെള്ള, കറുപ്പ്, ചുവപ്പ് എന്നിവയിൽ ചിത്രങ്ങൾ തീർത്തു. രാഷ്ട്രത്തിെൻറ മുദ്ര എന്നതിലപ്പുറമുള്ള പ്രാധാന്യമുണ്ട് യു.എ.ഇ പതാകക്കെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രവും അതിലെ ജനങ്ങളും തമ്മിലള്ള ബന്ധമാണ് പതാക. അതിെൻറ പ്രതീകാത്മകത്വത്തിൽനിന്ന് നാം പ്രചോദനമുൾക്കൊള്ളും. യു.എ.ഇ പതാക സ്നേഹത്താൽ നമ്മെ ഒന്നിപ്പിക്കുന്നുെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിൽ നടന്ന പതാകദിന ആഘോഷ പരിപാടിയിൽ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പെങ്കടുത്തു. അബൂദബിയിൽ മന്ത്രാലയ ഒാഫിസിൽ അദ്ദേഹം പതാക ഉയർത്തി. ജീവനക്കാർക്ക് ആശംസ നേർന്നു. സഹമന്ത്രി സാകി നുസൈബ്, മന്ത്രാലയ അണ്ടർ സെക്രട്ടറി അഹ്മദ് സറി ആൽ മസ്റൂഇ തുടങ്ങിയവരും സന്നിഹിതരായിരുന്നു. അൽ ജർഫിലെ ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി ചാരിറ്റി ഫൗണ്ടേഷൻ ആസ്ഥാനത്ത് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി പതാക ഉയർത്തി. അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു. അബൂദബി ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് പി. ബാവഹാജി പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.