അബൂദബി: രാജ്യത്തിെൻറ ബഹിരാകാശ മേഖലയിൽ പുതു ചരിത്രം കുറിച്ച് ഖലീഫസാറ്റ് കൃത്രിമോപഗ്രഹം തിങ്കളാഴ്ച ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങും. യു.എ.ഇ സമയം രാവിലെ 8.08നാണ് വിക്ഷേപണം. ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിെൻറ യോഷിനോബു വിക്ഷേപണ സമുച്ചയത്തിൽനിന്നാണ് വിക്ഷേപണം. സമ്പൂർണമായി ഇമറാത്തി എൻജീയർമാർ നിർമിക്കുകയും രൂപകൽപന ചെയ്യുകയും ചെയ്തതിനാലാണ് ഖലീഫസാറ്റ് സവിശേഷമാകുന്നത്.
2011 മുതൽ യു.എ.ഇ പതാക വഹിച്ച എട്ട് കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അവ പൂർണമായി യു.എ.ഇ നിർമിതമായിരുന്നില്ല. ആ നിലയിൽ നിർണായകമായ ചുവടുവെപ്പാണ് ഖലീഫസാറ്റിലൂടെ രാജ്യം നടത്തുന്നത്. മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിെൻറ എച്ച്^2 എ റോക്കറ്റാണ് കൃത്രിമോപഗ്രഹത്തെ വഹിക്കുക. വിക്ഷേപണം എം.ബി.ആർ.എസ്.സി വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും. ഉന്നത ഗുണമേന്മയുള്ള ഫോേട്ടാകൾ ഭൂമിയിലേക്ക് അയക്കാൻ ശേഷിയുള്ളതാണ് ഖലീഫസാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.