ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ നാളെ നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സര ഫൈനലിൽ മലയാളി വിദ്യാർഥിയും മാറ്റുരക്കും. മഅ്ദിൻ മോഡൽ അക്കാദമിയിലെ നാലാം വർഷ വിദ്യാർഥി വാണിയമ്പലം സ്വദേശി സൽമാൻ ആണ് അന്താരാഷ്ട്ര മത്സരത്തിൽ പെങ്കടുക്കാൻ അർഹത നേടിയത്. ശറഫുദ്ദീൻ^നസ്വീബ ദമ്പതികളുടെ മകനായ സൽമാൻ പ്രമുഖ പണ്ഡിതൻ വാണിയമ്പലം അബ്ദുറഹ്മാൻ മുസലിയാരുടെ പേരമകനാണ്. മത്സരതതിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് ഒന്നര ലക്ഷം അമേരിക്കൻ ഡോളറാണ് സമ്മാനമായി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.