അബൂദബി: അബൂദബി മലയാളി സമാജവും മഫ്റഖ് ആശുപത്രിയും ചേർന്ന് മെഡിഫെസ്റ്റ് ^2018 എന്ന പേരിൽ ആരോഗ്യ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടമാരുടെ സൗജന്യ സേവനവും പരിപാടിയുടെ ഭാഗമായി ലഭ്യമാക്കി. സ്തനാർബുദ ബോധവത്കരണത്തിെൻറ ഭാഗമായി സ്ത്രീകൾക്ക് മാമോഗ്രാം പരിശോധനയുമുണ്ടായിരുന്നു.സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ടി.എ. നാസർ ഉദ്ഘാടനം ചെയ്തു. കാതലിൻ ആൻ സ്മൈലി, കൃഷ്ണലാൽ, അജാസ് അപ്പാടത്, സന്ധ്യ സുഭാഷ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് സമാജം മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് പട്ടാമ്പി, സാംസൺ, റഷീദ്, കെ.വി. ബഷീർ, അനീഷ് ബാലകൃഷ്ണൻ, ഉമ്മർ നാലകത്ത്, ലേഡീസ് വിങ് ഭാരവാഹികളായ അപർണ സന്തോഷ്, അനുപമ ബാനർജി, നിമ്മി, നൗഷിദ ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.