ദുബൈ: ശാസ്ത്ര നിരീക്ഷകരും ഗവേഷകരും വരെ പഠന സന്ദർശനം നടത്തുന്ന കോഴിക്കോട് പ്ലാനറ്റോറിയത്തിൽ സന്ദർശനത്തിനെത്തിയ ഒരു പറ്റം കുരുന്നുകൾ സൂര്യ^ചന്ദ്രൻമാരുടെ വിശേഷങ്ങളും നക്ഷത്ര പാതകളുടെ പ്രത്യേകതകളുമെല്ലാം വിവരിച്ചും ചോദിച്ചറിഞ്ഞും സന്ദർശകരുടെയും മനസിലെ നക്ഷത്രക്കുഞ്ഞുങ്ങളായി മാറുന്നതിെൻറ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇൗയിലെ വൈറലായിരുന്നു. കുഞ്ഞുങ്ങളുടെ മനസിനെ പൂർണമായി ഉൾക്കൊണ്ട് അവർക്കാവശ്യമായ വിജ്ഞാന പോഷണം നൽകുന്ന ‘ഹാപ്പി ജീനിയസ്’ പാഠ്യരീതിയിൽ പഠിച്ചു വളരുന്നവരായിരുന്നു ആ മക്കൾ.
ശിശു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരുടെ പ്രശംസ ഏറെ നേടിക്കഴിഞ്ഞ ഹാപ്പി ജീനിയസ് വിദഗ്ധർ ഒരുക്കുന്ന ജീനിയസ് മാപ്പിങ് ഇൗ വർഷത്തെ എജ്യൂകഫേയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. നിങ്ങളുടെ കുഞ്ഞുങ്ങളുടെ അഭിരുചിയും താൽപര്യവും ഏറ്റവും ശാസ്ത്രീയമായ രീതിയിൽ തിരിച്ചറിഞ്ഞ് അവർക്ക് ഇണങ്ങുന്ന തുടർ വിദ്യാഭ്യാസ രീതിയും കരിയർ മാർഗ നിർദേശവും പകരും. കുട്ടിയെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയാണ് നൽകുക. കുട്ടികൾക്ക് താൽപര്യമില്ലാത്ത മേഖലയിലേക്ക് തള്ളിവിട്ട് അവരുടെ പഠനവും താൽപര്യങ്ങളും മുരടിപ്പിക്കുന്ന തെറ്റായ രീതിയിൽ നിന്ന് മോചനം നേടാനും ഹാപ്പി ജീനിയസ് സംഘത്തിെൻറ ജീനിയസ് മാപ്പിങ് സഹായിക്കും. വിവരങ്ങൾക്ക്: 0547648750 www.happygenius.acedemy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.