അബൂദബി: അബൂദബിയിലെ രഹസ്യ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 7363 വ്യാജ ഉൽപന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. വസ്ത്രങ്ങൾ, പാദരക്ഷകൾ, മറ്റു സാമഗ്രികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഇൗയിടെ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപന്നങ്ങൾ പിടികൂടിയതെന്നും ഇവ നശിപ്പിക്കുമെന്നും സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. ഇൗ വർഷം രണ്ടാം പകുതിയിൽ വകുപ്പ് നടത്തിയ പരിശോധനകളിൽ മൊത്തം 9249 വ്യാജ ഉൽപന്നങ്ങളാണ് പിടികൂടിയത്. 1456 പേർക്ക് പിഴ വിധിച്ചു. ജനുവരി മുതൽ വകുപ്പ് അബൂദബിയിൽ 16, അൽെഎനിൽ ഒന്ന്, ദഫ്റയിൽ മൂന്ന് കടകൾ വകുപ്പ് അടച്ചുപൂട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.