അബൂദബി: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സലൂകി നായയെ രക്ഷിച്ച് അധികൃതര്‍. അല്‍ ഷവാമഖ് ഹൈവേയുടെ അരികില്‍ നിന്നാണ് ഭക്ഷണം കിട്ടാതെ മെലിഞ്ഞൊട്ടി ക്ഷീണിതയായ സലൂകി നായയെ കണ്ടെത്തിയത്. ക്യാറ്റ് റസ്ക്യൂവറായ മാജിദ അല്‍ ഹൊസനിയാണ് നായയെ ആദ്യം കണ്ടതും ഇതിനെ രക്ഷിക്കുന്നതിന് സുഹൃത്തുക്കളുടെ സഹായം ഫേസ്ബുക്കിലൂടെ തേടുകയും ചെയ്തത്. സലൂകി ഓഫ് അറേബ്യ ക്ലബ് ഡയറക്ടര്‍ ഹമദ് അല്‍ ഗാനിം വിഷയത്തില്‍ ഇടപെടുകയും പൊലീസ് സഹായത്തോടെ നായയെ രക്ഷിക്കുകയുമായിരുന്നു.
തെരുവുനായ്ക്കളെയും ഉപേക്ഷിക്കപ്പെട്ട നായ്ക്കളെയും സംരക്ഷിക്കുന്ന ഹൗസ് ഓഫ് ഹൗണ്ട്സിന്റെ സംരക്ഷണയിലാണ് നായ ഇപ്പോള്‍. പട്ടിണി മൂലം എല്ലും തോലുമായ നിലയിലായിരുന്നു നായയെന്നും ദേഹമാകെ പരിക്കേറ്റിരുന്നതായും ഹൗസ് ഓഫ് ഹൗണ്ട്സ് സ്ഥാപകന്‍ റവാന്‍ ഗുനൈം പറഞ്ഞു.
നായയുടെ പിന്‍കാലിന് മുടന്തുണ്ടായിരുന്നു. വാഹനമിടിച്ചതിനെ തുടര്‍ന്നാണ് ഇതു സംഭവിച്ചതെന്നാണ് കരുതുന്നത്. മരുന്നുകളും മറ്റും നല്‍കുന്നതിനെ തുടര്‍ന്ന് നായയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും വൈകാതെ നായ വളര്‍ത്തുന്നവരില്‍ ആരെങ്കിലും ഇതിനെ ദത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.