നാല്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യു.എ.ഇയിലേക്ക്​ യാത്രവിലക്ക്​

ദുബൈ: നാല്​ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക്​ കൂടി യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ ഏർപെടുത്തി. കെനിയ, ടാൻസാനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ്​ വിലക്ക്​.

ഇതോടെ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഡിസംബർ 25ന്​ രാത്രി 7.30 മുതൽ വിലക്ക്​ പ്രാബല്യത്തിൽ വരുമെന്ന്​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമായ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ​െ​ലസോതോ, എസ്വാറ്റീനി, സിംബാബ്​വെ, ​ബോറ്റ്​സ്വാന, മൊസാംബിക്​​ എന്നിവിടങ്ങളിലെ വിമാനങ്ങളെ യു.എ.ഇ വിലക്കിയിരുന്നു.

Tags:    
News Summary - UAE Travel ban to four countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.