അബൂദബി: യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനും സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസും തമ്മിൽ കൂടിക്കാഴ്ച നടത്തി. സുരക്ഷ-പൊലീസ് മേഖലയിലെ സഹകരണം സംബന്ധിച്ച് ഇരുവരും പ്രത്യേക ചർച്ച നടത്തി.
ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മറ്റു വിജയങ്ങളും യു.എ.ഇയും സൗദിയും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള വഴികളും വിഷയമായി. യു.എ.ഇ-സൗദി സംയുക്ത സുരക്ഷ സമിതി റിപ്പോർട്ട് വിലയിരുത്തിയ മന്ത്രിമാർ സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിെൻറ ആവശ്യകത എടുത്തുപറഞ്ഞു.
യു.എ.ഇ ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന നിരവധി പദ്ധതികളും സംരംഭങ്ങളും ശൈഖ് സൈഫ് സൗദി മന്ത്രിക്ക് വിശദീകരിച്ചു നൽകി. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനുമായും സൗദി ആഭ്യന്തരമന്ത്രി ചർച്ച നടത്തി.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ സൈഫ് അബ്ദുല്ല അൽ ഷഫാർ, ദുബൈ പൊലീസ്^പൊതു സുരക്ഷ ഉപ മേധാവി ലെഫ്റ്റനൻറ് ജനറൽ ദാഹി ഖൽഫാൻ തമീം, ആഭ്യന്തര മന്ത്രാലയം ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ അഹ്മദ് നാസർ ആൽ റിസി, സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ജാസിം മുഹമ്മദ് ആൽ മർസൂഖി, മുതിർന്ന ഉദ്യോഗസ്ഥർ, സൗദി ഒാഫിസർമാർ തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.