അടിയന്തര രക്ഷാ സംവിധാനങ്ങൾ വിലയിരുത്താൻ ട്രാമിൽ ‘സാങ്കൽപ്പിക കൂട്ടിയിടി’

ദുബൈ: അപകടങ്ങളുണ്ടായാൽ അടിയന്തര രക്ഷാ നടപടികൾ സ്വീകരിക്കാനുള്ള സന്നദ്ധത വിലയിരുത്തുന്നതിന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) യുടെ അടിയന്തര പ്രവർത്തന- പ്രതിസന്ധി പരിഹാര സംഘം ദുബൈ ട്രാമിൽ വാഹന ഡ്രില്ലുകൾ നടത്തി. പുലർച്ചെ രണ്ടു മുതൽ ഏഴര മണി വരെ തുടർന്ന ഡ്രില്ലിൽ ദുബൈ പൊലീസ്, സിവിൽ ഡിഫൻസ്, ദുബൈ ആംബുലൻസ് സർവീസ് കോർപ്പറേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും പങ്കുവഹിച്ചു.

ദുബൈ ട്രാമുമായി വാഹനങ്ങളുടെ സാങ്കൽപ്പിക കൂട്ടിയിടി നടത്തിയാണ്  ഇത്തരമൊരു അപകടമുണ്ടായാൽ എപ്രകാരം രക്ഷാ പ്രവർത്തനം നടത്തേണ്ടത് എന്ന പരിശോധന നടത്തിയതെന്ന് ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) സി.ഇ.ഒയും അടിയന്തിര പ്രവർത്തന^ പ്രതിസന്ധി പരിഹാര സംഘം മേധാവിയുമായ ഡോ. യൂസുഫ് അൽ അലി പറഞ്ഞു. 

രക്ഷാ രീതികൾ, ഗതാഗത കുരുക്കഴിക്കൽ എന്നിവയുടെ കാര്യക്ഷമതയും സന്നദ്ധതയാണ് മുഖ്യമായും വിലയിരുത്തിയത്. സർക്കാർ^അർധ സർക്കാർ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനം വഴി മികച്ച ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ കൂടെ ഭാഗമാണ് വാഹന ഡ്രിൽ.

News Summary - UAE SAFTY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.