?????????????? ??????????? ????? ??????? ???????????? ??????????^ ???? ????? ????????????? ???????? ????????? ??????

വേനലിനെ പറ്റിച്ച്​ യു.എ.ഇയിൽ കുളിർമഴ

ദുബൈ: മഴകാണാൻ നാട്ടിൽ പോയ പ്രവാസികൾ മഴയില്ല വെയിലെന്ന്​ പരിഭവം പറയുന്നതിനിടെ കൊടുംവേനലിനെ പറ്റിച്ച്​ മരുമണ്ണിൽ പെരുമഴ. ദുബൈ, അബൂദബി, ഷാർജ, അൽ​െഎൻ, ഫുജൈറ നഗരങ്ങളുടെ ചില ഭാഗങ്ങളെ വെള്ളിയാഴ്​ച സാമാന്യം നന്നായി തന്നെ മഴ കുളിർപ്പിച്ചു.  
മിർദിഫ്​, റാഷിദിയ, ഇൻറർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ശക്​തമായ മഴ ലഭിച്ചപ്പോൾ ദേരയിലും ഖിസൈസിലും ചെറുപെയ്​ത്താണുണ്ടായത്​.  ഇൻറർനാഷനൽ സിറ്റിയിൽ കനത്ത കാറ്റി​​​െൻറ അകമ്പടിയുമുണ്ടായി.

സ്​പോർട്​സ്​ സിറ്റി ഉൾപ്പെടെ പല ഭാഗങ്ങളിലും ശക്​തമായ പൊടിക്കാറ്റാണുണ്ടായിരുന്നത്​.  കനത്ത കാറ്റും മഴമൂലം ദൂരക്കാഴ്​ച കുറയുകയും ചെയ്​തതോടെ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് റോഡ്​ ഗതാഗത അതോറിറ്റി മുന്നറിയിപ്പ്​ നൽകി. അൽ​െഎൻ നഗരത്തിലും ഹീലിയിലും മഴ പെയ്​തതായി ദേശീയ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   ഷാർജയിൽ റോഡിൽ വെള്ളക്കെട്ടുമുണ്ടായി. 

പൊരി വെയിൽ കാരണം പുറത്തിറങ്ങി കളിക്കാൻ കഴിയാതെ വീട്ടിനുള്ളിൽ വിങ്ങിയിരുന്ന കുഞ്ഞുങ്ങളെല്ലാം മഴയിൽ കളിക്കാനായി ഇറങ്ങി​യതോടെ അവധിക്കാലം ആഘോഷവുമായി. എന്നാൽ ദുബൈയുടെ ഒരു ഭാഗത്ത്​ കാറ്റും മഴയും തിമിർക്കു​േമ്പാൾ മറ്റു പല ഭാഗങ്ങളിലും ഇതി​​​െൻറ സൂചന പോലുമില്ലാത്തത്ര വെയിൽ ചൂട്​ തുടരുകയായിരുന്നു.  ഒറ്റപ്പെട്ട മഴയും കാറ്റും ഇന്നും തുടരുമെന്നാണ്​ കണക്കുകൂട്ടൽ.

Tags:    
News Summary - uae rain-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.