ദുബൈ: എമിറേറ്റിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്-ദുബൈ(ജി.ഡി.ആർ.എഫ്.എ) ഈദുൽ ഫിത്ർ അവധിക്കാലത്തെ ഔദ്യോഗിക പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു. അവധിക്കാലത്തും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി സർവീസ് സെന്ററുകളും ഡിജിറ്റൽ സംവിധാനങ്ങളും സജീവമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ ആരംഭിച്ച അവധിക്ക് ശേഷം മാർച്ച് 23 തിങ്കളാഴ്ച മുതൽ സാധാരണ പ്രവർത്തനം പുനരാരംഭിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം -ടെർമിനൽ 3ലെ ആഗമന ഭാഗത്തെ കസ്റ്റമർ ഹാപ്പിനസ് സെന്റർ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
അൽ മനാര സെന്ററിലെ സെന്റർ രാവിലെ 8 മുതൽ ഉച്ച 1 വരെ ദിവസേന പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ സമയം രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയായിരിക്കും. അൽ അവീറിലെ പൊതു സേവന വിഭാഗം ഫോളോ-അപ്പ് വകുപ്പ് രാവിലെ 7മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 7മുതൽ 11 വരെ, തുടർന്ന് ഉച്ച 1 മുതൽ വൈകിട്ട് 6 വരെ സേവനം ലഭ്യമാകും. ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ജി.ഡി.ആർ.എഫ്.എ ഡി.എക്സ്.ബി സ്മാർട്ട് ആപ്പ്, ദുബൈ നൗ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചു. കൂടാതെ, 8005111 എന്ന ടോൾ-ഫ്രീ നമ്പറിൽ പ്രവർത്തിക്കുന്ന ആമിർ കോൾ സെന്റർ 24മണിക്കൂറും സേവനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.