ദുബൈയിൽ തൊഴിലാളികൾക്ക്​ വെർച്വൽ ഈദ് ആഘോഷം

ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ തൊഴിലാളികൾക്കായി ജി.ഡി.ആർ.എഫ്.എയുടെ നേതൃത്വത്തിൽ വിപുലമായ വെർച്വൽ ആഘോഷ പരിപാടികൾ. ‘ഈദുൽ ഫിത്വർ നമുക്കൊരുമിച്ച് ആഘോഷിക്കാം‘ എന്ന തലക്കെട്ടിലാണ്​ പരിപാടി അരങ്ങേറുക.സമൂഹത്തിന്‍റെ നട്ടെല്ലായ തൊഴിലാളികളോടൊപ്പം പെരുന്നാൾ സന്തോഷം പങ്കിടുകയും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയുമാണ്​ ലക്ഷ്യം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്​ ആൽ മക്തൂമിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ്​ പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിന്‍റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈ വേദി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബോളിവുഡ് താരങ്ങൾ അടക്കം ആഘോഷത്തിൽ പങ്കെടുക്കും

വെള്ളി, ശനി ദിവസങ്ങളിലായാണ് ആഘോഷം. ആദ്യ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തു വരെയും രണ്ടാം ദിവസം രാവിലെ പതിനൊന്നു മുതൽ വൈകിട്ട് ഏഴു വരെയുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വിനോദപരിപാടികൾ, ആശയവിനിമയ പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവയ്ക്ക് പുറമെ കാറുകൾ, സ്വർണ്ണക്കട്ടികൾ, വിമാന ടിക്കറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകളും ഇതിന്‍റെ ഭാഗമായി നടക്കും‘ബ്ലൂ കണക്ട്’ എന്ന ആപ്പ് വഴിയാണ് പരിപാടികൾ സംപ്രേഷണം ചെയ്യുക.

വീഡിയോകൾ, ഗെയിമുകൾ, മത്സരങ്ങൾ തുടങ്ങിയ വിനോദോപാധികൾ ആപ്പിലൂടെ തൊഴിലാളികൾക്ക് ആസ്വദിക്കാം. ഡു, ഫ്ലൈദുബൈ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ.നഗര വളർച്ചയിൽ തൊഴിലാളികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും, അവരുടെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനൊപ്പം പെരുന്നാൾ സന്തോഷം അവരുമായി പങ്കുവെക്കുകയുമാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ അസിസ്റ്റന്‍റ്​ ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. 

Tags:    
News Summary - Virtual Eid celebration for workers in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.