ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫുമായി

കൂടിക്കാഴ്ച നടത്തുന്നു

യു.എ.ഇ പ്രസിഡന്‍റ്​ പാകിസ്താനിൽ

അബൂദബി: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്താനിലെത്തി. ഇസ്ലാമാബാദിൽ പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സാമ്പത്തികം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കാൻ ചർച്ചകളിൽ ധാരണയായെന്ന് യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നതാണ്​ യു.എ.ഇ പ്രസിഡന്‍റിന്‍റെ സന്ദർശനമെന്ന്​ ശഹബാസ്​ പറഞ്ഞു.

പാകിസ്താനിൽ ഒരുക്കിയ ഹൃദ്യമായ സ്വീകരണത്തിന്​ പ്രസിഡന്‍റ്​ നന്ദി അറിയിച്ചു. പാകിസ്താനുമായുള്ള സഹകരണം ശക്​തിപ്പെടുത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - UAE President in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.