അബൂദബി: ഇൗ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ അൽ ബതീൻ ബീച്ച് 912,000 പേർ സന്ദർശിച്ചതായി അബൂദബി നഗരസഭ അറിയിച്ചു. ബീച്ചിെൻറ സവീകരണ പ്രവൃത്തി തുടർന്ന് കൊണ്ടിരിക്കുകയാണെന്നും 98.75 ശതമാനം നിർമാണം പൂർത്തീകരിച്ചതായും നഗരസഭ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇൗ വർഷം ഏപ്രിലിലാണ് പ്രവൃത്തി ആരംഭിച്ചത്.
അഭൂതപൂർവമായ സന്ദർശക പ്രവാഹമാണ് ഇൗ വർഷം ബീച്ചിലേക്കുണ്ടായത്. സ്വദേശികൾ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവരൊക്കെ ഇതിലുൾപ്പെടും. ബീച്ച് സന്ദർശകരുടെ സംതൃപ്തി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ നവീകരണ പ്രവൃത്തി ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തോടെയുള്ള സേവനങ്ങളാണ് ബീച്ചിലെത്തുന്നവർക്ക് നഗരസഭ നൽകുന്നത്.പൊതു ബീച്ചിലെ കാൽനടപ്പാതയും ഇൗത്തപ്പനയോല വേലിയും മാറ്റിസ്ഥാപിക്കുക, സ്ത്രീകളുടെ ബീച്ചിൽ പുതിയ ഇൗത്തപ്പനയോല വേലി സ്ഥാപിക്കുക തുടങ്ങിയവ ഉൾപ്പെട്ടതാണ് നവീകരണ പ്രവൃത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.