ദുബൈ: ദുബൈയിൽ മിനിവാൻ റോഡ് ബാരിയറിൽ ചെന്നിടിച്ച് രണ്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. റാശിദ് സ്ട്രീറ്റിൽ അൽ ഗർഹൂദ് ടണലിന് സമീപത്തുവെച്ച് ടയർ പൊട്ടിയതിനെ തുടർന്ന് വിളക്കുകാലിൽ ഇടിച്ചതിന് ശേഷമാണ് വാൻ റോഡ് ബാരിയറിൽ ചെന്നിടിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരിൽ നാലുപേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. ഇവരെ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉൾപ്പെടെ എട്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനങ്ങൾ ടയർ ഉൾപ്പെടെ പതിവ് പരിശോധനകൾ നടത്തണമെന്ന് മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അലി ഗാനിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.