എണ്ണക്കപ്പലിന് തീപിടിച്ചു; 22 ഏഷ്യൻ പൗരന്മാരെ രക്ഷിച്ച് യു.എ.ഇ നാഷനൽ ഗാർഡ്

ദുബൈ: അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിച്ചതിനെ തുടർന്ന് 22 ഏഷ്യൻ പൗരന്മാരെ യു.എ.ഇ നാഷനൽ ഗാർഡ് രക്ഷപ്പെടുത്തി. കപ്പലിൽ തീപിടുത്തമുണ്ടായ വിവരം ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് നാഷനൽ ഗാർഡ് കമാൻഡിന്‍റെ കോസ്റ്റ് ഗാർഡ് വിഭാഗം ഉടൻ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

വിവരം ലഭിച്ചതിനുപിന്നാലെ കപ്പലിന്‍റെ ലൊക്കേഷൻ കണ്ടെത്തി സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡ് സംഘം കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. രക്ഷപ്പെടുത്തിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കടലിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ ഇടപെടാനും ജീവൻ രക്ഷിക്കാനുമുള്ള യു.എ.ഇ നാഷനൽ ഗാർഡ് ജീവനക്കാരുടെ സന്നദ്ധതയും പ്രവർത്തനക്ഷമതയുമാണ് ഈ രക്ഷാപ്രവർത്തനത്തിലൂടെ വ്യക്തമാകുന്നത്.

Tags:    
News Summary - Oil Tanker Fire: UAE National Guard Ensures Safe Rescue of 22 Asian Nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.