‘ഡീപ്ഫെയ്ക്കുകൾ യഥാർഥ ഉള്ളടക്കങ്ങളിലുള്ള വിശ്വാസത്തെ തകർത്തേക്കാം’; മുന്നറിയിപ്പ് നൽകി ദുബൈ പൊലീസിന്‍റെ പുതിയ പഠനം
ദുബൈ: എ.ഐ സാങ്കേതികവിദ്യയിലൂടെ നിർമിക്കുന്ന ഡീപ്ഫെയ്ക്കുകൾ യഥാർഥ ഡിജിറ്റൽ ഉള്ളടക്കങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർത്തേക്കാമെന്ന് ദുബൈ പൊലീസിന്‍റെ പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. വ്യാജ ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നതിനൊപ്പം യഥാർഥ വിവരങ്ങൾ വിശ്വസനീയമാക്കി ഉറപ്പുവരുത്തുക എന്നതും വരുംകാലങ്ങളിലെ പ്രധാന സൈബർ സുരക്ഷാ വെല്ലുവിളിയാണെന്ന് ദുബൈ പൊലീസ് ഫ്യൂച്ചർ ഫോർസൈറ്റ് സെന്‍റർ തയാറാക്കിയ പഠനത്തിൽ വ്യക്തമാക്കുന്നു.
സൈബർ സുരക്ഷാ ബോധവൽക്കരണ മാസാചരണത്തിന്‍റെ ഭാഗമായാണ് ഈ പഠനം പുറത്തിറക്കിയത്. മനുഷ്യരുടെ മുഖവും ശബ്ദവും പകർത്തി കൃത്രിമ വീഡിയോകളും ശബ്ദരേഖകളും നിർമിക്കുന്നത് ഐഡന്‍റിറ്റി മോഷണം, തട്ടിപ്പ്, വിവരങ്ങളുടെ കൃത്രിമ പ്രചാരണം എന്നിവയ്ക്ക് കാരണമാകാമെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്‍റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹംദാൻ അഹ്മദ് ഹംദാൻ അൽ ഖസ്സിയ വ്യക്തമാക്കി.
രണ്ട് വർഷത്തിനകം, തെറ്റായ വിവരങ്ങളുടെ വ്യാപനം ലോകത്തെ രണ്ടാമത്തെ വലിയ അപകടസാധ്യതയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ ഗ്ലോബൽ റിസ്ക്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് വിവരങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വിദഗ്ധർ പങ്കുവെക്കുന്നത്. വ്യാജ ഉള്ളടക്കങ്ങൾ കണ്ടെത്തുക മാത്രമല്ല, യഥാർഥ വിവരങ്ങളുടെ ആധികാരികത തെളിയിക്കുക എന്നത് പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.