നന്നംമുക്ക് കായികമേള സമാപന ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: വിവിധ എമിറേറ്റുകളില്‍നിന്നുള്ള പ്രതിഭകളെ പങ്കെടുപ്പിച്ച് യു.എ.ഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റ് 2025 സമാപിച്ചു. മൂന്ന് ഗ്രൂപ്പുകളായി നടന്ന ഫുട്ബാള്‍ മത്സരത്തില്‍ ടീം ഓഫ് കിഴക്കുമുറി ചാമ്പ്യന്മാരായി.
വടംവലി മത്സരത്തില്‍ ടീം ഓഫ് നന്നംമുക്ക് സൗത്ത് ജേതാക്കളായി. പൂപ്പടി ടീം ഫുട്ബാളിലും വടംവലിയിലും രണ്ടാമതെത്തി.
സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്മാന് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കേരള ഗ്രൂപ് എം.ഡി അബൂബക്കര്‍ മുഖ്യാതിഥിയായി. കറുത്താലില്‍ റഷീദിന് നന്നംമുക്ക് കൂട്ടായ്മയുടെ ആദരവ് അബൂബക്കര്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.