ദുബൈ: യു.എ.ഇ മാതൃദിനമായിരുന്ന ഇന്നലെ നാടിനു വേണ്ടി ജീവനർപ്പിച്ച രക്തസാക്ഷികളുടെ ധീരമാതാക്കൾക്ക് അഭിവാദ്യങ്ങളർപ്പിച്ച് രാഷ്ട്ര നേതാക്കൾ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി കമാൻററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദും അവരെ നേരിൽ സന്ദർശിച്ച് സമ്മാനങ്ങളും ആശംസകളും കൈമാറി. രക്തസാക്ഷികളുടെ ഉമ്മമാരെ അമൂല്യവും ഉന്നതരുമായ മനുഷ്യർ എന്നാണ് നേതാക്കൾ വിശേഷിപ്പിച്ചത്.
രക്തസാക്ഷികളുടെ അമ്മമാരേ, ആനന്ദിക്കൂ എന്നു തുടങ്ങുന്ന കവിതയുമായാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് മാതൃദിനത്തെ സംബോധന ചെയ്തത്.
സമൂഹത്തിനുവേണ്ടി മഹത്തായ സംഭാവന നൽകിയ മാതാക്കളെയോർത്ത് രാജ്യം എന്നും അഭിമാനിക്കുന്നുവെന്നറിയിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇവർക്കെല്ലാം സന്ദേശങ്ങളയച്ചു.
ശൈഖ് മുഹമ്മദിെൻറ നിർദേശ പ്രകാരം ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി അന്തരിച്ച മുൻ മേധാവി ഖമീസ് മതാർ അൽ മുസൈനയുടെ മാതാവിനെ സന്ദർശിച്ച് ഫസ്റ്റ് ക്ലാസ് മെഡൽ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.