ദുബൈ: തിയറ്ററിൽവെച്ച് സിനിമയുടെ ഫോട്ടോ എടുക്കുകയോ വിഡിയോ പകർത്തുകയോ ചെയ്താൽ രണ്ടുമാസത്തെ തടവും ഒരുലക്ഷം പിഴയും അടക്കേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സിനിമ തുടങ്ങും മുമ്പ് സ്ക്രീനിൽ നിയമപരമായ മുന്നറിയിപ്പ് ലംഘിച്ച് വിഡിയോ പകർത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് പകർപ്പവകാശ നിയമപ്രകാരം യു.എ.ഇയിൽ ശിക്ഷാർഹമാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ 2021ലാണ് ഇതിനെതിരെ യു.എ.ഇ നിയമം പാസാക്കിയത്. 2022 ജനുവരിമുതൽ അത് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് പ്രമുഖ നിയമസേവന കമ്പനിയായ അപ്പർ ലീഗൽ അഡ്വൈസറി മാനേജിങ് പാർട്ണർ അലക്സാണ്ടർ കുകൂവ് പറഞ്ഞു. സാഹിത്യപരവും കലാപരവുമായ സൃഷ്ടികളുടെ പകർപ്പാവകാശം സംരക്ഷിക്കുന്നതിന് ബെർനി കൺവെൻഷൻ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിലുള്ള കരാറുകളുടെയും ഉടമ്പടികളുടെയും അടിസ്ഥാനത്തിലാണ് യു.എ.ഇയിലെ പകർപ്പാവകാശ നിയമം നടപ്പാക്കിയത്. 2004 മുതൽ യു.എ.ഇ കൺവെൻഷനിൽ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.