അബൂദബി: എമിറേറ്റിലെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന സേവനങ്ങളും തടസ്സങ്ങളില്ലാതെ തുടരുന്നതായി അബൂദബി നഗര, ഗതാഗത വകുപ്പ് (ഡി.എം.ടി) അറിയിച്ചു. നിലവിലെ സാഹചര്യത്തിലും അബൂദബിയിലുടനീളം എല്ലാ വിധ ഗതാഗത സേവനങ്ങളും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റോഡ് ശൃംഖലയും ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഗതാഗത മാനേജ്മെന്‍റ് സംവിധാനവും കണ്‍ട്രോള്‍ റൂമുകളും പൊതു ബസ്, ടാക്സി സര്‍വീസുകളും ചരക്ക് ഗതാഗത സേവനങ്ങളും കര, സമുദ്ര, വ്യോമയാന മേഖലകളിലുടനീളമുള്ള നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇവയെല്ലാം തടസ്സമില്ലാതെ തുടരുന്നുണ്ട്. ഈ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സമൂഹത്തിന്‍റെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയാണ് വകുപ്പിന്‍റെ പ്രഥമ മുന്‍ഗണനയെന്നും ഔദ്യോഗിക കേന്ദ്രങ്ങളെയും ബന്ധപ്പെട്ട അധികൃതരെയുമായിരിക്കണം ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ആശ്രയിക്കേണ്ടതെന്നും വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.