ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും, ബാക്കിയുള്ള പരീക്ഷകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിൽ വിവിധ സ്ട്രീമുകളിലായി പത്തോളം പരീക്ഷകൾ കൂടി പൂർത്തിയാകാനുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും വലിയ അനിശ്ചിതത്വത്തിലും മാനസിക സമ്മർദ്ദത്തിലുമാണ്. വിഷയത്തിൽ പ്രായോഗികവും മാനുഷികവുമായ തീരുമാനം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ പഠനവും ഭാവിയും സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാരും യു.എ.ഇ സർക്കാരും നടത്തുന്ന പരിശ്രമങ്ങളെ അസോസിയേഷൻ പ്രശംസിച്ചു. പ്രതിസന്ധി ഘട്ടത്തിൽ വിദ്യഭ്യാസ മേഖലക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്ന ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ ഇടപെടലുകളെയും കത്തിൽ പ്രത്യേകം നന്ദിയോടെ സ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.