അജ്മാൻ ഫ്രീ സോണ്‍ കമ്പനികളിൽ വൻ വളർച്ച

അജ്മാന്‍: കഴിഞ്ഞ വര്‍ഷം അജ്മാൻ ഫ്രീ സോണുകളിലെ കമ്പനികളുടെ എണ്ണത്തിൽ 216 ശതമാനം വളർച്ചയും 17 ശതമാനം വരുമാന വർധനവും രേഖപ്പെടുത്തിയതായി അജ്മാൻ ഫ്രീ സോൺസ് അതോറിറ്റി അറിയിച്ചു. നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വരുമാന വർധനവിന്‍റെ പ്രധാന കാരണം.

നിക്ഷേപ മേഖലകളിലുടനീളമുള്ള താമസ നിരക്കുകൾ 95 ശതമാനത്തിൽ എത്തി. പ്രവർത്തന പ്രകടനത്തിന്‍റെ കാര്യക്ഷമതയും നിക്ഷേപ സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും ഇത് പ്രതിഫലിപ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്‍റെ ആകർഷണീയത കൂടുതൽ വർദ്ധിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് അജ്മാൻ ഫ്രീ സോൺസ് അതോറിറ്റി ബോർഡ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.

Tags:    
News Summary - Huge growth in Ajman Free Zone companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.