അബൂദബി: ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രാ) നേതൃത്വത്തിൽ പ്രഥമ യു.എ.ഇ ഹാക്കത്തോൺ ഫെബ്രുവരി നാലിന് ഖലീഫ ശാസ്ത്ര^സാേങ്കതികവിദ്യ സർവകലാശാലയിൽ നടക്കും. ‘ഡാറ്റ ഒാഫ് ഹാപ്പിനസ്’ എന്ന തലവാചകത്തിൽ നടക്കുന്ന ഹാക്കത്തോണിൽ 200ഒാളം പേർ മത്സരിക്കും. ഉദ്യോഗസ്ഥർ, സർവകലാശാല വിദ്യാർഥികൾ, ഹൈസ്കൂൾ വിദ്യാർഥികൾ, വ്യവസായ സംരംഭകർ, െഎ.ടി പ്രഫഷനലുകൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർക്ക് മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങുന്ന ടീം രൂപവത്കരിച്ച് പെങ്കടുക്കാവുന്ന മത്സരമാണ് യു.എ.ഇ ഹാക്കത്തോണിൽ വിഭാവന ചെയ്യുന്നത്.
ട്രാ വെബ്സൈറ്റിലെ ഒാൺലൈനിലൂടെ അപേക്ഷകർക്ക് മത്സരത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും. മത്സരത്തിന് സമർപ്പിച്ച ആശയവും ടീമും വിധഗ്ധരുടെ പാനൽ വിലയിരുത്തി അന്തിമ തീരുമാനമെടുക്കും. പെങ്കടുക്കുന്നവർക്ക് ട്രാ ഒരു ദിവസത്തെ പരിശീലന കോഴ്സും സർട്ടിഫിക്കറ്റും ലഭ്യമാക്കും. അബൂദബിയിൽ മാർച്ച് മൂന്നിന് നടക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും. വിജയികളായ ആറ് ടീമുകളെ ആദരിക്കുകയും അവർ അവതരിപ്പിച്ച ഇനങ്ങൾ യു.എ.ഇ സർക്കാറിെൻറ ഒൗദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.