ദുബൈ: യു.എ.ഇയുടെ ഭാവി വെല്ലുവിളികൾ ഏറ്റെടുക്കാനും ദേശീയ അജണ്ട 2021 െൻറ ലക്ഷ്യങ്ങൾ നേടാനും 2071ൽ നടക്കുന്ന രാഷ്ട്രരൂപവത്ക്കരണത്തിെൻറ ശതാബ്ദിയാഘോഷ പദ്ധതികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ടുള്ള ദേശീയ ശാസ്ത്ര അജണ്ട 2031 അവതരിപ്പിച്ചു. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അജണ്ട പ്രഖ്യാപിച്ചത്. ആധുനിക ശാസ്ത്രത്തെ പ്രോൽസാഹിപ്പിക്കുകയാണ് യു.എ.ഇയുടെ ഭാവി കരുപ്പിടിപ്പിക്കാനുള്ള മികച്ച നിക്ഷേപമെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ആധുനിക ശാസ്ത്രവും സാേങ്കതിക വിദ്യയും പ്രയോഗിക തലത്തിൽ കൊണ്ടുവരാൻ ഇമിറാത്തി ശാസ്ത്രജ്ഞർക്ക് ശേഷിയുണ്ട്.
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തരാൻ ശാസ്ത്രത്തിന് കഴിയുമെങ്കിലും പ്രായോഗികമായി നടപ്പാക്കിയാൽ മാത്രമെ അതുകൊണ്ട് പ്രയോജനം കിട്ടൂവെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ അറിവുകളുടെയും കണ്ടുപിടുത്തങ്ങളുടെയും ഉറവിടമായി യു.എ.ഇയെ മാറ്റാനുള്ള ശേഷി നമുക്കുണ്ടെന്ന് അദ്ദേഹം പൗരന്മാരെ ഒാർമിപ്പിച്ചു. ചടങ്ങിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, കാബിനറ്റ്^ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി എന്നിവരും സംബന്ധിച്ചു.
മന്ത്രി സാറാ ബിൻറ് യൂസഫ് അൽ അമിറിയുടെ മേൽനോട്ടത്തിലായിരിക്കും അജണ്ട നടപ്പാക്കുക. 55 സംഘടനകളുടെ സഹകരണവും സ്വകാര്യ, പൊതുമേഖലകളിലുള്ള 50 മുൻനിര സ്ഥാപനങ്ങളിൽ നിന്നുള്ള 100 വിദഗ്ധരുടെ സഹായവും ഇതിനുണ്ടാവും. യു.എ.ഇയുടെ ആരോഗ്യരംഗത്തെ വെല്ലുവിളികൾ നേരിടുകയാണ് പ്രധാന ലക്ഷ്യം. ഇക്കണോമിക് ഇൻഫർമേഷൻ സർവീസ് സ്ഥാപിക്കലും ശാസ്ത്രസാേങ്കതിക മേഖലയിലെ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതും അജണ്ടയുടെ ലക്ഷ്യങ്ങളിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.