ദുബൈ: ഭക്ഷണം പാഴാവുന്നത് തടയുവാനും ഭക്ഷണമില്ലാതെ വലയുന്നവർക്ക് ഭക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച യു.എ.ഇ ഭക്ഷ്യബാങ്ക് മറ്റുനാടുകളിൽ പ്രവർത്തിക്കുന്ന സമാന സംരംഭങ്ങളുടെ കൂട്ടായ്മയായ ഫൂഡ്ബാങ്കിങ് റീജിയനൽ നെറ്റ്വർക്കുമായി (എഫ്.ബി.ആർ.എൻ) കൈകോർക്കുന്നു. 33 രാജ്യങ്ങളിലെ ഭക്ഷ്യബാങ്കുകളുടെ ഇൗ കൂട്ടായ്മയുമായി പങ്കാളിത്തം സ്ഥാപിച്ചതോടെ ദുബൈയിൽ മിച്ചം വരുന്ന ഭക്ഷണം ഭൂഗോളത്തിെൻറ ഏെതങ്കിലുെമാരു കോണിൽ വിശന്നിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമായി എത്തും. ഭക്ഷണം പാഴാവുന്നത് ഇല്ലാതാക്കാനും കൂടുതൽ അർഹരായ ആളുകളിലേക്ക് സഹായമെത്തിക്കാനും ഇതുവഴി സാധ്യമാകുമെന്ന് ദുബൈ നഗരസഭ ഡയറക്ടർ ജനറലും യു.എ.ഇ ഫൂഡ് ബാങ്ക് ട്രസ്റ്റ് ബോർഡ് ഉപാധ്യക്ഷനുമായ ദാവൂദ് അബ്ദു റഹ്മാൻ അൽ ഹജിരി പറഞ്ഞു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തിെൻറ ഭാഗമായി വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച പദ്ധതിയാണ് യു.എ.ഇ ഫൂഡ്ബാങ്ക്. ഏപ്രിൽ 2017 മുതൽ ഇൗ വർഷം ജൂലൈ അവസാനം വരെ ദുബൈയിലെ രണ്ടു ശാഖകൾ മുഖേന 615 ടൺ ഭക്ഷണമാണ് സംഭരിച്ച് വിതരണം ചെയ്യാൻ ബാങ്കിനു കഴിഞ്ഞത്. മൂന്നാമത് ശാഖ രണ്ടു മാസത്തിനകം മുഹൈസിനയിൽ ആരംഭിക്കും. ഇൗസ അൽ ഗുർഗ് ചാരിറ്റി ഫൗണ്ടേഷനാണ് ഇതിനുള്ള ചെലവ് വഹിക്കുക. ഹോട്ടലുകളിൽ അധികം വരുന്ന ഭക്ഷണം ശീതികരിച്ച് മികച്ച പാക്കുകളിലാക്കി സുരക്ഷ ഉറപ്പാക്കി മാത്രമാണ് യു.എ.ഇക്ക് പുറത്തേക്ക് എത്തിച്ചു നൽകുക. എഫ്.ബി.ആർ.എൻ അംഗീകരിച്ച സംഘടനകൾ മുഖേനയാണ് ഇവ വിതരണം ചെയ്യുക. അഞ്ചു വർഷത്തിനകം ഹോട്ടലുകളെല്ലാം ജൈവ മാലിന്യങ്ങൾ പാടെ കുറച്ചു കൊണ്ടുവരണമെന്ന് നഗരസഭ നിഷ്കർഷിക്കുന്നുണ്ട്.
2006ൽ ഇൗജിപ്തിൽ ആരംഭിച്ച നെറ്റ്വർക്ക് നിലവിൽ 120 ലക്ഷം ആളുകൾക്ക് ഭക്ഷണമെത്തിക്കുന്നുണ്ടെന്ന് സഹസ്ഥാപകനും സി.ഇ.ഒയുമായ മൊഇൗസ് ഇൽ ഷുഹ്ദി പറഞ്ഞു. ലോകത്ത് മിച്ച ഭക്ഷണം വലിച്ചെറിയുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് യു.എ.ഇക്ക്. യുദ്ധവും ക്ഷാമവും കെടുതികളും അനുഭവിക്കുന്ന സിറിയ, യമൻ, സെമാലിയ തുടങ്ങിയ രാജ്യങ്ങളിലെ കുഞ്ഞുങ്ങൾക്കും ഇൗജിപ്തിലെ തൊഴിൽ രഹിതരായ ആളുകൾക്കുമാണ് യു.എ.ഇയിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണം എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.