ബംഗ്ലാദേശിലേക്കുള്ള കോളറ കിറ്റുകൾ എമിറേറ്റ്സ് വിമാനത്തിൽ കയറ്റുന്നു
Posted On
date_range Updated On
date_range ബംഗ്ലാദേശിന് സഹായം എത്തിച്ച് യു.എ.ഇ
ദുബൈ: ബംഗ്ലാദേശിലെ കോളറ ബാധിത മേഖലയിലേക്ക് സഹായം എത്തിച്ച് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശ പ്രകാരമാണ് ബംഗ്ലാദേശിലേക്ക് കോളറ കിറ്റുകൾ അയച്ചത്.
ദുബൈയിലെ ലോകാരോഗ്യ സംഘനടയുടെ ഹബിൽനിന്നാണ് എമിറേറ്റ്സിെൻറ സ്കൈ കാർഗോയിൽ സഹായം അയച്ചത്. 50.7 മെട്രിക് ടൺ കോളറ കിറ്റാണ് അയച്ചത്. 1.31 ലക്ഷം ഡോളർ ചെലവ് വരുന്ന സഹായം 20,000 പേരിലേക്കെത്തും. ധാക്കയിലാണ് സഹായം എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.