അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച ’26 കൺവെൻഷനിൽ പ്രസിഡന്റ് പോൾ ടി. ജോസഫ് സംസാരിക്കുന്നു

അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച ’26 കൺവെൻഷൻ

ദുബൈ: അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 28-ാമത് ഓണാഘോഷ പരിപാടിയായ പൊന്നോണക്കാഴ്ച ’26ന്‍റെ ഭാഗമായുള്ള കൺവെൻഷനും പ്രാഥമിക മത്സരങ്ങളും ദുബൈ അമിറ്റി സ്കൂളിൽ നടന്നു. രാവിലെ കുട്ടികളുടെ കിഡ്സ് ഫാഷൻ ഷോ മത്സരത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. നൂറോളം കുട്ടികളാണ് മത്സരത്തിൽ പ​ങ്കെടുക്കാനെത്തിയത്. തുടർന്ന് നടന്ന പൊന്നോണക്കാഴ്ച ’26 കൺവെൻഷനിൽ വിവിധ സബ്​ കമ്മിറ്റി ഭാരവാഹികളും മെമ്പർ കോളേജ് അലുമ്നി പ്രതിനിധികളും പങ്കെടുത്തു. മാവേലിയുടെ അകമ്പടിയോടെ എത്തിയ അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ അക്കാഫിന്‍റെ പതാക ഉയർത്തി.

പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. പെട്രോടെക് എം.ഡി തോമസ് സി. ഫിലിപ്പ്, അക്കാഫ് മുൻ പ്രസിഡന്‍റും ദുബൈ ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്‍റുമായ മുഹമ്മദ് റഫീക്, ജനറൽ കൺവീനർ സാനു മാത്യു, വൈസ് പ്രസിഡന്‍റ്​ ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ആർ. സുനിൽ കുമാർ, ഗിരീഷ് മേനോൻ, വിൻസന്‍റ്​ വലിയവീട്ടിൽ, സി.എൽ. മുനീർ, ജോ. ജനറൽ കൺവീനർമാരായ അനിൽ നായർ, ബീന ശശിശങ്കർ, ലക്ഷ്മി ഷിബു, സത്യജിത് വാസുദേവ്, ജയകൃഷ്ണൻ രാധാകൃഷ്ണൻ, അമീർ സിറാജ്, മുൻ പ്രസിഡന്‍റ്​ മച്ചിങ്ങൽ രാധാകൃഷ്ണൻ, മുൻ ജനറൽ സെക്രട്ടറി എ.എസ്​. ദീപു, മുൻ ട്രഷറർ നൗഷാദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു.

കൺവെൻഷനുശേഷം, മലയാളി മങ്ക, പുരുഷ കേസരി, നാടൻ പാട്ട് എന്നിവയിൽ പ്രാഥമിക മത്സരങ്ങൾ നടന്നു. നിരവധി കോളജ് അലുമ്നി അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പൊന്നോണക്കാഴ്ച ’26ന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായ മലയാളി മങ്ക, പുരുഷ കേസരി മത്സരങ്ങളിലെ പ്രാഥമിക റൗണ്ടിലും മികച്ച പങ്കാളിത്തമായിരുന്നു. മലയാളി മങ്ക മത്സരത്തിൽ 12 പേരും പുരുഷ കേസരി മത്സരത്തിൽ 10 പേരും ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി. ഇവർ ക്ടോബർ 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന പൊന്നോണക്കാഴ്ച ’26 മെഗാ ഇവന്‍റിൽ വീണ്ടും മത്സരിക്കും.

നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്കും കിഡ്സ് ഫാഷൻ ഷോയിൽ ആദ്യ മൂന്ന്​ സ്ഥാനം നേടുന്ന കുട്ടികൾക്കും 11ന് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന മെഗാ ഇവന്‍റിൽ അവസരം ലഭിക്കും. കിഡ്സ് ഫാഷൻ ഷോയിലെ വിജയികൾ അവിടെ റാംപ് വാക്കിൽ പങ്കെടുക്കും.

പൊന്നോണക്കാഴ്ച ’26ന്‍റെ സമാപന മെഗാ ഇവന്‍റ്​ ഒക്ടോബർ 11ന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും. മലയാളി മങ്ക, പുരുഷ കേസരി ഫൈനൽ മത്സരങ്ങൾ, നാടൻപാട്ട്, കിഡ്സ് ഫാഷൻ ഷോ റാംപ് വാക്ക് തുടങ്ങിയവക്കൊപ്പം കേരളത്തിന്‍റെ തനത് കലാ-സാംസ്കാരിക പരിപാടികളും മെഗാ ഇവന്‍റിന്‍റെ ഭാഗമായി അരങ്ങേറും.

Tags:    
News Summary - ACAF Association Ponnonakazhcha '26 Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.