നൃത്യതി നൃത്തസന്ധ്യ 

അബൂദബി: ശാസ്ത്രീയ നൃത്തങ്ങളുടെ ശില്‍പചാരുതയും പ്രൗഢിയും ആസ്വാദകരിലത്തെിച്ച് അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍  സംഘടിപ്പിച്ച  ‘നൃത്യതി’  ശ്രദ്ധേയമായി. നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണിയുടെ സംവിധാനത്തില്‍  നടന്ന നൃത്തസന്ധ്യയില്‍ നടി കൂടിയായ ഉത്തര ഉണ്ണി, കഥക് നര്‍ത്തകി റിച്ച ഗുപ്ത, കുച്ചിപ്പുടി വിശാരദന്‍ ജി. രതീഷ് ബാബു, കഥകളി വിദഗ്ധന്‍ കലാമണ്ഡലം അരവിന്ദ് എന്നിവര്‍ പങ്കെടുത്തു. സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍, ജനറല്‍ സെക്രട്ടറി മനോജ് കൃഷ്ണന്‍ , ഊര്‍മ്മിള ഉണ്ണി,   മാത്തുക്കുട്ടി, കെ.കെ. മൊയ്തീന്‍ കോയ, ശാന്തി പ്രമോദ്  തുടങ്ങിയവര്‍ സംസാരിച്ചു.

News Summary - uae event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.