യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ

48 വർഷം മുമ്പത്തെ വിലക്ക്​ നീക്കി; ഇസ്രയേൽ ബഹിഷ്​കരണം യു.എ.ഇ അവസാനിപ്പിച്ചു

ദുബൈ: ഇസ്രയേലിന്​ വിലക്കേർപ്പെടുത്തി 1972ൽ പുറപ്പെടുവിച്ച നിയമം യു.എ.ഇ റദ്ദാക്കി. ഇത്​ സംബന്ധിച്ച ഉത്തരവ്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ പുറത്തിറക്കി. സമസ്​ത മേഖലകളിലും യു.എ.ഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ 1972ലെ ഫെഡറൽ ​നിയമം റദ്ദാക്കിയത്​.

ഇസ്രയേലികൾക്കും കമ്പനികൾക്കും ഇറക്കുമതിക്കും ഉൽപന്നങ്ങൾക്കും ഏർപെടുത്തിയിരുന്ന വിലക്കാണ്​ പിൻവലിച്ചത്​. ഇതോടെ, ഇസ്രയേലിൽ നിന്നുള്ള ഉൽപന്നങ്ങൾ യു.എ.ഇയിൽ ഇറക്കുമതി ചെയ്യാൻ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.