ദുബൈ: ഇ-സ്കൂട്ടർ റൈഡിങ് പെർമിറ്റുകൾ നൗ ആപ്ലിക്കേഷനുകൾ വഴിയും ലഭ്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നേരത്തെ പെർമിറ്റ് ലഭിച്ചിരുന്നത് ആർ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമായിരുന്നു. എമിറേറ്റിൽ ഇ-സ്കൂട്ടർ ഉപയോക്താക്കളുടെ എണ്ണവും ആവശ്യകതയും വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ ചാനലുകൾ വഴി റൈഡിങ് പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനം. അപേക്ഷകര്‍ക്ക് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ആര്‍.ടി.എയുടെ ‘നൗ ആപ്പുകള്‍’ വഴിയും പെർമിറ്റ് എളുപ്പത്തിൽ നേടാനാവും.
അതേസമയം, ആര്‍.ടി.എ വെബ്സൈറ്റ് വഴിയുള്ള നിലവിലെ സേവനം തുടരുകയും ചെയ്യും. ദുബൈയിയെ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ട് നഗരമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആര്‍.ടി.എ ഇ- സ്‌കൂട്ടര്‍ റൈഡിങ് അനുമതിക്കുള്ള ഡിജിറ്റൽ സേവനം വിപുലമാക്കിയത്. അതുവഴി ഉപഭോക്താക്കള്‍ക്ക് സമയം ലഭിക്കാനും സാധിക്കും. പെർമിറ്റ് അനുവദിക്കുന്നതിന് ഇ - സ്‌കൂട്ടര്‍ റൈഡിങ് നിയമങ്ങള്‍, സുരക്ഷ നിർദേശങ്ങൾ, റൈഡിങ് അടിസ്ഥാനകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരിശോധന നടപടിക്രമങ്ങള്‍ അപേക്ഷകര്‍ ആദ്യം പൂര്‍ത്തിയാക്കണം. പരിശോധന നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ആര്‍.ടി.എയുടെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ റൈഡിങ്ങിന് പരീക്ഷണാര്‍ഥം തുടക്കം കുറിക്കാം.
അതിനുശേഷം ആര്‍.ടി.എയുടെ സ്മാര്‍ട്ട് ചാനലുകള്‍ വഴി ഇലക്ട്രോണിക് ആയി അനുമതി നല്‍കും. ഇ-സ്‌കൂട്ടര്‍ ഉപയോഗ നിയന്ത്രണം, കൂടുതല്‍ ഗതാഗത അവബോധം, റോഡ് ഉപയോക്താക്കളുടെ സുരക്ഷ എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ സംരംഭങ്ങളുടെ ഭാഗമായാണ് ആര്‍ടിഎയുടെ സേവനം. ഇ-സ്‌കൂട്ടര്‍ റൈഡിങ് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ക്കായി ഏറ്റവും അനുയോജ്യമായ ചാനല്‍ തെരഞ്ഞെടുക്കാമെന്നും ആര്‍.ടി.എ അറിയിച്ചു. ഇ-സ്‌കൂട്ടര്‍ റൈഡിങ്ങിന് മുമ്പ് ഉപയോക്താക്കള്‍ ആവശ്യമായ അനുമതി നേടണമെന്നും പൊതുസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
17 വയസ്സാണ് ഇ-സ്കൂട്ടർ റൈഡിങ്ങിനുള്ള കുറഞ്ഞ പ്രായം. യു.എ.ഇ അല്ലെങ്കില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. ഇ-സ്‌കൂട്ടര്‍ റൈഡിങ് സോണുകള്‍ കൂടാതെ ഡൗണ്‍ ടൗണ്‍ ദുബൈ, ജുമൈറ, പാം ജുമൈറ എന്നിവിടങ്ങളിലും ഉപയോഗിക്കാം. എന്നാല്‍ സീഹ് അല്‍ സലാം, അല്‍ ഖുദ്ര, അല്‍ മെയ്ദാന്‍ എന്നിവിടങ്ങളില്‍ റൈഡിങ് അനുവദിക്കില്ല. അനുമതിയില്ലാത്ത റൈഡിങ്, നിശ്ചിത സ്ഥലങ്ങൾക്ക് പുറത്ത് റൈഡ് ചെയ്യുക, ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നും ആർ.ടി.എ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.