അബൂദബി: സായിദ് വർഷാചരണത്തിെൻറ കൂടി ഭാഗമാകുന്ന യുഎഇ ദേശീയ ദിനാഘോഷം പ്രമുഖ ധനവിനിമയ ബ്രാൻഡായ യു.എ.ഇ എക്സ്ചേഞ്ച് വിവിധ പരിപാടികളോടെ വിപുലമായി കൊണ്ടാടുന്നു. അബൂദബിയിലെ ആഗോള ആസ്ഥാന കാര്യാലയത്തിലും ദുബൈയിലെ കൺട്രി ഹെഡ് ക്വാർട്ടേഴ്സിലും രാജ്യമെങ്ങും വ്യാപിച്ചു കിടക്കുന്ന 150 ഓളം ശാഖകളിലും നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഉത്ഘാടനം അബൂദബിയിൽ ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് നിർവഹിച്ചു. സ്വദേശികളും പ്രവാസികളുമായ ജീവനക്കാർ പങ്കെടുക്കുന്ന കലാസാംസ്കാരിക പരിപാടികളും ചിത്രീകരണങ്ങളും പ്രഭാഷണങ്ങളും പരിപാടികളുടെ ഭാഗമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.