ഗസ്സയിലേക്കുള്ള ഭക്ഷണപ്പൊതികളും താൽക്കാലിക പാർപ്പിട സാമഗ്രികളുമായി യു.എ.ഇയിലെ സഹായ സംഘങ്ങളുടെ ട്രക്കുകൾ

ഗസ്സയിൽ സഹായമെത്തിച്ച് യു.എ.ഇ; 64 ട്രക്കുകളിലായി എത്തിയത് 786 ടൺ അവശ്യവസ്തുക്കൾ

ദുബൈ: ഈ ആഴ്ച 64 ട്രക്കുകളിലായി 786 ടൺ ഭക്ഷണപ്പൊതികളും താൽക്കാലിക പാർപ്പിട സാമഗ്രികളും ഗസ്സയിലെത്തിച്ച്​ യു.എ.ഇയിലെ സഹായ സംഘങ്ങൾ. ‘ഓപറേഷൻ ഷിവൽറസ് നൈറ്റ് 3' വഴി ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള മാനുഷിക സഹായ പ്രവർത്തനങ്ങൾ തുടരുന്നതിന്‍റെ ഭാഗമായാണിത്​.

ഫലസ്തീൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗസ്സയിലെ ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കുന്നത് ഉറപ്പാക്കുന്നതിനുമായി, അൽ അരീഷിലെ യു.എ.ഇ മാനുഷിക സഹായ സംഘം നിരന്തരം ദുരിതാശ്വാസ സഹായങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങളിൽ ഏറെ പ്രയാസമനുഭവിക്കുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന്​ ഉൾപ്പെടെയുള്ള നിരന്തര ശ്രമങ്ങളാണ്​ നടത്തുന്നത്​. ഗസ്സ മുനമ്പിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാനും അവരെ പിന്തുണക്കാനുമുള്ള യു.എ.ഇയുടെ തുടർ ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹായ സംഘങ്ങൾ.

ഈജിപ്ഷ്യൻ അധികൃതരുമായി ഏകോപിപ്പിച്ചാണ് സഹായങ്ങൾ എത്തിക്കുന്നത്. ഇത് ഗസ്സ മുനമ്പിലേക്കുള്ള സഹായങ്ങളുടെ സുഗമമായ ഒഴുക്കിനും അവിടെയുള്ള ജനങ്ങളുടെ ആവശ്യങ്ങളോട് സമയബന്ധിതമായി പ്രതികരിക്കാനും ഇത്​ സഹായകരമാകുന്നു. ഫലസ്തീൻ ജനതക്ക്​ പിന്തുണ തുടരുന്നതിനായുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്​ 'ഓപറേഷൻ ഷിവൽറസ് നൈറ്റ് 3'.

Tags:    
News Summary - UAE delivers aid to Gaza; 786 tons of essential goods arrive in 64 trucks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.