കോവിഡ്​: തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: ഒരു മലയാളി കൂടി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠ ത്തിൽപറമ്പിൽ രാമകൃഷ്ണ​​െൻറ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബൈ അൽഖൂസിൽ ഡ്രൈവറായിരുന്നു.

ഈമാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസം മുമ്പ് മുതൽ ദുബൈ റാശിദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദുബൈയിൽ സംസ്കരിക്കും. ഭാര്യ: സൂരജ. മക്കൾ: അമേയ, അക്ഷര

Tags:    
News Summary - uae covid death news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.