ബഹ്‌റൈനെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ

അബൂദബി: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ അപലപിച്ചു. ഇത്തരം ശത്രുതാപരമായ ആക്രമണങ്ങൾ ബഹ്‌റൈന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ബഹ്‌റൈന്​ യു.എ.ഇ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

ജൂൺ 27ന് പുലർച്ച ബഹ്‌റൈൻ്റെ അതിർത്തി ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.  ​യു.എസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച ധാരണ പത്രം വഴി മേഖലയിൽ സമാധാനം നിലനിർത്താൻ ഇരുവിഭാഗവും പ്രതിജ്ഞാബദ്ധരായിരിക്കെയായിരുന്നു ഇറാൻ്റെ ഈ നീക്കം. 

സംഭവത്തെ എല്ലാ ജി.സി.സി രാജ്യങ്ങളും അപലപിച്ച് രംഗത്തെത്തിയിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ ഈ ആക്രമണത്തെ ഗൗരവത്തോടെയാണ് ജി.സി.സി രാജ്യങ്ങൾ വീക്ഷിക്കുന്നത്.

Tags:    
News Summary - UAE condemns Iranian attacks on Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.