അബൂദബി: യു.എ.ഇയിൽ ശനിയാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിലും ഞായറാഴ്ച പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർധിക്കും.
ഞായറാഴ്ച പുലർച്ചെയോടെ ചില തീരദേശ, ആഭ്യന്തര പ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചിലപ്പോൾ 35 കിലോമീറ്റർ വരെ ഉയർന്നേക്കാം. പടിഞ്ഞാറൻ മേഖലകളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്.
ഞായറാഴ്ചയും കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും അന്തരീക്ഷ ഈർപ്പം കൂടും. ചില തീരദേശ, ഉൾ പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
തിങ്കൾ, ചൊവ്വാ ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരും. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.