മാര്‍ച്ചിലും കുളിര്  തുടരും; അധിക  താപനില  28 ഡിഗ്രി

ദുബൈ: ഈ മാസത്തെ പരമാവധി ചൂട് 28 ഡിഗ്രി ആയിരിക്കുമെന്ന് ദുബൈ നഗരസഭയുടെ കാലാവസ്ഥാ പ്രവചനം. നിലവിലെ കുളിരും കാറ്റും ഈ മാസവും തുടരും. പകല്‍ സമയങ്ങളില്‍ ഏറെക്കുറെ തീഷ്ണത കുറഞ്ഞ കാലാവസ്ഥയാവും. രാത്രികാലങ്ങളില്‍ തണുപ്പിനും മഴക്കും സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ മാര്‍ച്ച് മാസം ദുബൈയിലെ കാലാവസ്ഥ മാറ്റം വരുന്ന കാലമാണ്. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും കാറ്റുമത്തെിയേക്കാം. പൊതുജന സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് കാലാവസ്ഥാ മുന്നറിയിപ്പ് തയ്യാറാക്കി പരസ്യപ്പെടുത്തുന്നതെന്ന് ഭൂമിശാസ്ത്ര സര്‍വേ വിഭാഗം മേധാവി ഇമാന്‍ അഹ്മദ് അല്‍ ഖാതിബി അല്‍ ഫലാസി പറഞ്ഞു. ദുബൈയിലെ ഓരോ ദിവസത്തെയും കാലാവസ്ഥ മുന്നറിയിപ്പും നഗരസഭയുടെ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലത്തെിക്കുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണത്തിനായി രൂപം നല്‍കിയ നജ്മ് സുഹൈല്‍ എന്ന ആപ്പ് വഴിയാണ് ദുബൈ നഗരസഭ വിവരങ്ങള്‍ ശേഖരിക്കുന്നത്. 
 

News Summary - uae climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.