എ.എസ്.സി-അപെക്സ് യു.എ.ഇ ബാഡ്മിന്റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ഷിപ് സംബന്ധിച്ച് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കുന്നു
അബൂദബി: 48ാമത് ഐ.എസ്.സി-അപെക്സ് യു.എ.ഇ ബാഡ്മിന്റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ഷിപ് 2025-26ന് അബൂദബിയില്‍ തുടക്കമായി. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ അബൂദബി, അപെക്സ് ട്രേഡിങ്ങുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. യു.എ.ഇ ബാഡ്മിന്റണ്‍ ഫെഡറേഷന്റെ അംഗീകാരത്തോടെ ‘എലൈറ്റ് ഗോള്‍ഡ്’ കാറ്റഗറിയിലാണ് ടൂര്‍ണമെന്റ്.
യു.എ.ഇയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ മാമാങ്കങ്ങളിലൊന്നായ ഇതില്‍ ഒരു ലക്ഷം ദിര്‍ഹമിലധികം തുകയാണ് ആകെ സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. 600ഓളം താരങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മാറ്റുരക്കും. ജൂനിയര്‍ സീരീസില്‍ 22 കാറ്റഗറികളും സീനിയര്‍ സീരീസില്‍ 32 കാറ്റഗറികളുമാണുള്ളത്.
അന്താരാഷ്ട്രതാരങ്ങള്‍ പങ്കെടുക്കുന്ന ഹൈലി കോംപറ്റീറ്റീവ് ‘എലൈറ്റ് സീരീസും’ ടൂര്‍ണമെന്റിന്റെ ആകര്‍ഷണമാണ്. ഐ.എസ്.സി പ്രസിഡന്റ് ജയചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ടി.എന്‍. കൃഷ്ണന്, സ്പോര്‍ട്സ് സെക്രട്ടറി ദീപു മാത്യു, ബാഡ്മിന്റണ്‍ സെക്ഷന്‍ സെക്രട്ടറി രാകേഷ് രാമകൃഷ്ണന്, അപെക്സ് ട്രേഡിങ് മാനേജിങ് ഡയറക്ടര്‍ ഹിഷാം പി.എ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.