???? ??????? ?????? ??????? ?????? ???????????????

യു ഫെസ്റ്റ് കലോത്സവം നാലാം ഘട്ടവും ഉത്സാഹഭരിതം 

ദുബൈ: മലയാളനാട്ടിലെ കലോത്സവ ഓര്‍മ്മകള്‍ പുതുക്കി ജീപ്പാസ് യു ഫെസ്റ്റ് നാലാം ഘട്ടം ദുബൈയിൽ അരങ്ങേറി.  മു​ൈഹസിന ഇന്ത്യന്‍ അക്കാദമി സ്കൂള്‍ അങ്കണത്തില്‍ ഇന്നലെ നടന്ന മത്സരങ്ങളിൽ ദുബൈയിലെ  സ്കൂളുകളില്‍ നിന്ന്​ ആയിരത്തില്‍ പരം സര്‍ഗ്ഗപ്രതിഭകളാണ്  മാറ്റുരച്ചത്. 127 പോയിൻറ്​ നേടിയ ദുബൈ ഗള്‍ഫ്‌ മോഡല്‍ സ്​കൂൾ ജേതാക്കളായി.  കാണികളുടെ  മികച്ച പങ്കാളിത്തം അക്ഷരാർഥത്തിൽ യൂഫെസ്​റ്റിനെ കേരള യുവ​ജനോത്സവമാക്കി മാറ്റി.  അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ സംഘഗാനമത്സരവും വേറിട്ട  അനുഭവമായി.

പ്രവാസ ലോകത്തെ പ്രതിഭകള്‍ മത്സരഇനങ്ങളില്‍ ഓരോന്നിലും മികച്ച നിലവാരം പുലര്‍ത്തിയതായി നാട്ടില്‍ നിന്നെത്തിയ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ്‌ ആണ് രണ്ടാം വര്‍ഷവും യുഫെസ്റ്റ് അണിയിച്ചൊരുക്കുന്നത്.  അബൂദബി സ്​കൂളുകൾക്കായി ഇൗ മാസം 24ന്​ മുസഫ ഡ്യൂൺസ്​ സ്​കൂളിൽ അഞ്ചാംഘട്ട മത്സരം നടക്കും. ഡിസംബർ ഒന്നിന്​ ദുബൈയിൽ വെച്ചാണ്​ ഗ്രാന്‍ഡ്‌ ഫിനാലെ. ഗള്‍ഫ്‌ മാധ്യമം,  ഹിറ്റ്‌ 96.7 എഫ്​.എം,ഏഷ്യാനെറ്റ്‌ ന്യൂസ്‌ എന്നിവയുടെ മാധ്യമ പങ്കാളിത്തത്തിലാണ്​ യുഫെസ്​റ്റ്​ അരങ്ങേറുന്നത്​. 

Tags:    
News Summary - U fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.