അബൂദബി: മിനിറ്റ് അടിസ്ഥാനത്തിൽ കാറുകൾ വാടകക്ക് നൽകുന്ന പദ്ധതി അബൂദബിയിലും തുടങ്ങി. ‘യു ഡ്രൈവ്’ കമ്പനിയാണ് ചൊവ്വാഴ്ച ഇൗ സേവനം തലസ്ഥാനത്ത് ആരംഭിച്ചത്. ദുബൈ, ഷാർജ എമിറേറ്റുകളിൽ നേരത്തെ തന്നെ ‘യു ഡ്രൈവ്’ പ്രവർത്തിക്കുന്നുണ്ട്. മിനിറ്റിന് 50 ഫിൽസും മൂല്യവർധിത നികുതിയുമാണ് വാടക. 220 കിലോമീറ്ററിൽ കുറവേ ഒാടിക്കുന്നുള്ളൂവെങ്കിൽ ഒരു ദിവസത്തിന് 135 ദിർഹം നൽകിയാൽ മതി.
ഇന്ധനം, പാർക്കിങ്-ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ലഭ്യമാക്കി 100 കാറുകളാണ് ‘യു ഡ്രൈവ്’ ആദ്യ ഘട്ടത്തിൽ അബൂദബിയിൽ നിരത്തിലിറക്കുന്നത്. ടൊയോട്ട യാരിസ്, പ്യൂജോ 208, ടിഡ, നിസ്സാൻ, സണ്ണി, ഫോർഡ് ഇകോ സ്പോർട്ട്, ഫോർഡ് ഫിഗോ, ഷെവർേല അവിയോ, കിയ പികാേൻാ തുടങ്ങിയവയാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. 100 കാറുകളിൽ അഞ്ചെണ്ണം വൈദ്യുതിക്ക് ഒാടുന്നവയാണ്.
‘യു ഡ്രൈവ്’ ഉപഭോക്താക്കൾക്ക് അബൂദബി എമിറേറ്റിൽ എവിടെനിന്നും കാറെടുത്ത് എവിേടക്കും കൊണ്ടുപോകാം. എന്നാൽ, കൊണ്ടുപോയ നഗരത്തിൽ തന്നെ തിരിച്ചെത്തിക്കണം. അബൂദബിയിൽനിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും വാഹനം കൊണ്ടുപോകാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ‘യു ഡ്രൈവ്’ സ്ഥാപകനും എക്സിക്യൂട്ടീവുമായ ഹസീബ് ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.