Posted On
date_range Updated On
date_range കോവിഡ് ബാധിച്ച തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: കോവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേപറമ്പിൽ പരീദ് (67) ആണ് മരിച്ചത്. പാൻക്രിയാസ്^കരൾ എന്നിവയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഏതാനും ദിവസം മുൻപാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിെൻറ ബന്ധുക്കൾ നിരീക്ഷണത്തിലാണ്. ഖബറടക്കം ദുബൈയിൽ തന്നെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.