വെല്ലുവിളികളെ അതിജീവിക്കാൻ പ്രവാസി നേതൃനിര കൂടുതൽ സജ്ജരാകണം -എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ

ദുബൈ: നാടിന്‍റെ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്‍റെ നേതൃനിര കൂടുതൽ ശക്തവും സജീവവുമാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ലീഡക്സ് ഹോറിസോൺ’ ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പിന്‍റെ രജിസ്ട്രേഷൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ്​ ഇസ്മായിൽ ഏറാമല‌ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്‍റ്​ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു. സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ നാസർ മുല്ലക്കൽ, ഹംസ തോട്ടി, അഡ്വ. ഇബ്രാഹിം കലീൽ, അഫ്സൽ മേട്ടമ്മൽ, അബ്ദുൽ ഖാദർ അരീപ്പാമ്പ്ര, മജീദ് തുപ്പക്കൽ, കെ.പി. മുഹമ്മദ്, ജലീൽ, മഷ്ഹൂർ തങ്ങൾ എന്നിവർ സംസാരിച്ചു. സി.എച്ച്. നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, റഫീഖ് പടന്ന, മൊയ്തീൻ ബാവ ഹൊസങ്കടി, അഷ്റഫ് ബായാർ, പി.ഡി. നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, ബഷീർ പള്ളിക്കര, സുബൈർ കുബന്നൂർ, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബെരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, താത്തു തൽഹത്ത്, ഹസീബ് ഖാൻ, റഷീദ് അവയിൽ, റാഷിദ് പടന്ന, മൻസൂർ മാർത്യ, സലാം മാവിലാടം, സലീം ചേരങ്കൈ, മുനീർ ബെരിക്കെ എന്നിവർ സന്നിഹിതരായി. ജില്ല ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.

Tags:    
News Summary - The expatriate leadership should be better equipped to overcome challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.