ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ വിയോഗം; ദുബൈയിലെത്തി അനുശോചനം അറിയിച്ച്​ യു.എ.ഇ ഭരണാധികാരികൾ

ദുബൈ: ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ വിയോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും മറ്റ് സുപ്രീം കൗൺസിൽ അംഗങ്ങളും നേരിട്ടെത്തി അനുശോചനം അറിയിച്ചു.

ദുബൈ സബീൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്​യാൻ എന്നിവർ പങ്കെടുത്തു.

അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിലെ കിരീടാവകാശികളും ഡെപ്യൂട്ടി ഭരണാധികാരികളും അനുശോചനം അറിയിക്കാൻ എത്തിയിരുന്നു. കൂടാതെ, അബൂദബി ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് തഹ്​നൂൻ ബിൻ സായിദ് ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാൻ തുടങ്ങി നിരവധി മുതിർന്ന ഭരണ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം തുടങ്ങിയവർ ശൈഖ് മുഹമ്മദ് ബിൻ റാശിദിനൊപ്പം അനുശോചനങ്ങൾ ഏറ്റുവാങ്ങി.

യു.എ.ഇയുടെ രൂപീകരണത്തിന്‍റെ ആദ്യനാളുകൾ മുതൽ രാജ്യത്തിന്‍റെ പുരോഗതിക്കും സമൂഹത്തിനും അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നൽകിയ വിലപ്പെട്ട സംഭാവനകളെയും സേവനങ്ങളെയും യു.എ.ഇ ഭരണാധികാരികളും നേതാക്കളും അനുസ്മരിച്ചു. ഭരണാധികാരികൾക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ വ്യക്തികൾ, ഉന്നത ഉദ്യോഗസ്ഥർ, സ്വദേശി പൗരന്മാർ എന്നിവരടക്കം വൻജനസഞ്ചയം സബീലിൽ എത്തി അനുശോചനം രേഖപ്പെടുത്തി. സൈനികവും കായികവും ഉൾപ്പെടെ വിവിധ മേഖലകളിൽ സ്തുത്യർഹമായ രീതിയിൽ നാടിന്​ മാർഗദർശിയായ നേതാവായിരുന്നു ശൈഖ്​ അഹമ്മദെന്ന്​ അവർ അനുസ്​മരിച്ചു.

Tags:    
News Summary - UAE rulers offer condolences on death of Sheikh Ahmed bin Rashid Al Maktoum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.