എസ്.ബി-അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ‘ഓർമപ്പൂക്കളം 2026’
ദുബൈ: എസ്.ബി കോളജ്-അസംപ്ഷൻ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ‘ഓർമപ്പൂക്കളം 2026’ എന്ന പേരിൽ ആഘോഷിച്ചു.
കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്‍റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തി. അക്കാഫ് അസോസിയേഷൻ യു.എ.ഇ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, നടൻ കൈലാഷ്, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ സംസാരിച്ചു.
അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിൽ രാവിലെ 10 മുതൽ നാലുവരെ നടന്ന ആഘോഷ പരിപാടികളിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. മാവേലി എഴുന്നള്ളത്ത്, ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.