Posted On
date_range Updated On
date_range ദുബൈ യാത്രക്ക് ജി.ഡി.ആർ.എഫ്.എ, ഐ.സി.എ അനുമതി വേണ്ട
ദുബൈ: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജനറൽ ഡയറക്ടറേറ്റിന്റെയോ (ജി.ഡി.ആർ.എഫ്.എ) ഫെഡറൽ അതോറിറ്റിയുടേയോ (ഐ.സി.എ) അനുമതി ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കഴിഞ്ഞ ദിവസം റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് അനുമതി കടമ്പകളും ഒഴിവാക്കിയത്. ദുബൈ വിസക്കാർ യാത്രക്ക് മുൻപ് ജി.ഡി.ആർ.എഫ്.എയുടെ അനുമതി തേടണമെന്ന് നിബന്ധനയുണ്ടായിരുന്നു.
മറ്റ് എമിറേറ്റുകളിലെ വിസക്കാർ ഐ.സി.എയുടെ അനുമതിയായിരുന്നു തേടേണ്ടിയിരുന്നത്. ഇത് രണ്ടുമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.