ദുബൈ: യു.എ.ഇ പൗരന്മാർക്ക് ലബനാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര സംഘർഷം രൂക്ഷമായതിനാൽ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലബനാനിലേക്ക് യാത്ര ഒഴിവാക്കണമെന്ന് നേരത്തേ നിർദേശമുണ്ടായിരുന്നു. സൗദി അറേബ്യയും കുവൈത്തും ലബനാനിലേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 0097180024 നമ്പറിൽ ബന്ധപ്പെടുകയോ കൗൺസുലാർ സർവിസായ ‘ത്വാജുദി’യിൽ രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.