അഡ്വ. ഹാഷികിനും ഷീല സതികുമാറിനുമൊപ്പം രഞ്ജു രഞ്ജിമാർ ദുബൈ വിമാനത്താവളത്തിൽ

പഴയ പാസ്​പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ട്രാൻസ്​ജെൻഡർ രഞ്​ജു രഞ്ജിമാർ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ -VIDEO

ദുബൈ: പാസ്​പോർട്ടിലെ ആശയക്കുഴപ്പം മൂലം ട്രാൻസ്​ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ്​ ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ. ​തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിൽ നിന്ന്​​ ദുബൈ വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്​ച രാവിലെ പത്തിനാണ്​ പുറത്തിറങ്ങിയത്​. പഴയ പാസ്​പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ്​ ആശയക്കുഴപ്പത്തിനിടയാക്കിയത്​.

മുൻപും രഞ്ജു ദുബൈയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ്​ സിസ്റ്റത്തിൽ 'പുരുഷൻ' എന്ന്​ രേഖപ്പെടുത്തിയത്​ കണ്ടത്​. പാസ്​പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച്​ നാട്ടിലേക്ക്​ പോകണമെന്ന്​ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി.

തുടർന്ന്​, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ്​ തൈക്കണ്ടി, രഞ്ജുവിന്‍റെ സുഹൃത്ത്​ ഷീല സതികുമാർ തുടങ്ങിയവരുടെ ശ്രമമാണ്​ തുണയായത്​. അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവർ കാര്യങ്ങൾ ബോധിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടു. ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെയാണ്​ പുറത്തിറങ്ങിയത്​. 


മുൻപ്​ പുരുഷനായിരുന്ന രഞ്ജു രഞ്ജിമാർ ശസ്​​ത്രക്രിയയിലൂടെയാണ്​ സ്ത്രീയായി മാറിയത്​. 20 വർഷത്തോളമായി സിനിമ മേഖലയിൽ മേക്കപ്പ്​ ആർട്ടിസ്റ്റായ രഞ്ജുവിന്​ ദുബൈയിൽ ബ്യൂട്ടികെയർ സ്ഥാപനമുണ്ട്​. 

Tags:    
News Summary - Transgender Ranju Ranjimar stuck at Dubai airport for 30 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.