ദുബൈ: ഷാർജക്കും അജ്മാനും ഉമ്മുൽഖുവൈനും പിന്നാലെ ഫുജൈറയിലും ട്രാഫിക് പിഴക്ക് അൻപത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നിർദേശ പ്രകാരമാണ് തീരുമാനം. നവംബർ 25 മുതലാണ് ഇളവ് നിലവിൽ വരിക. ഇന്നലെ വരെ സംഭവിച്ച ഗതാഗത നിയമലംഘനങ്ങൾക്ക് ജനുവരി നാലു വരെ ഇൗ സൗകര്യം പ്രേയാജനപ്പെടുത്താെമന്ന് ഫുജൈറ പൊലീസ് മേധാവി മേജർ മുഹമ്മദ് അഹ്ദ് ബിൻ ഗാനിം അൽ കഅ്ബി അറിയിച്ചു. ദാനവർഷത്തിെല ദേശീയ ദിനാചരണ വേളയിൽ ജനങ്ങൾക്ക് സൗകര്യവും സന്തോഷവും പകരുന്നതിെൻറ ഭാഗമായാണ് നടപടി. പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ വിട്ടുകിട്ടാനും പിഴയിളവുണ്ട്. ഷാർജ പൊലീസിെൻറ സുവർണ ജൂബിലി പ്രമാണിച്ചാണ് കഴിഞ്ഞ മാസം അവിടെ പിഴ ഇളവ് പ്രഖ്യാപിച്ചത്. ദേശീയ ദിനം അടുത്തതോടെ മറ്റു എമിറേറ്റുകളും ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനം കൈക്കൊളളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.