ദുബൈ: ട്രാഫിക് പിഴകളും വ്യക്തിപരമായ മറ്റ് പിഴകളും ഇനി മുതൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും സ്വീകരിക്കില്ലെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആർ.ടി.എയുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ മാത്രമേ ഇനി മുതൽ പിഴ അടക്കാനാവൂ. ലളിതമായ നടപടികളിലൂടെ ഓൺലൈനായി പിഴ അടക്കാമെന്നും ആർ.ടി.എ ഞായറാഴ്ച എക്സിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആർ.ടി.എ സ്മാർട്ട് ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ഡാഷ് ബോർഡിൽ ആർ.ടി.എയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാവുന്ന രീതിയിലുള്ള ക്രമീകരണം വരുത്തിയാണ് സ്മാർട്ട് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്.
സാലിക് ഓൺലൈൻ പേമെന്റ്, വൗച്ചർ ടോപ്പപ്, നോൾകാർഡ് റീചാർജ് എന്നിവക്കൊപ്പം ലൈസൻസും വാഹന രേഖകളും പുതുക്കുന്നതിനും ആപ് വഴി സാധ്യമാകും. ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.